കൊച്ചി: റെക്കോഡുകൾ തകർത്ത് ദിവസേന സ്വർണവില കുതിക്കുന്നു.ഇന്ന് രണ്ടു തവണയാണ് ആഭ്യന്തര വിപണിയിൽ വില കൂടിയത്. രാവിലെ പവന് 320 രൂപ വർധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 200 രൂപ കൂടി വർധിച്ചു. ഇന്ന് മാത്രം പവന് കൂടിയത് 520 രൂപയാണ്. 32,000 രൂപയാണ് പവന്റെ ഇന്നത്തെ വില. തുടർച്ചയായി നാലാം ദിവസമാണ് ഈ കുതിപ്പ്. ഇനിയും വില ഉയരുമെന്നാണ് സൂചന.
ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വർധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്.
ഈവർഷം ജനുവരി ആറിനാണ് പവൻ വില ആദ്യമായി 30,000 കടന്നത്.
കഴിഞ്ഞയാഴ്ചയിൽമാത്രം 1,800 രൂപയുടെ വർധനവാണുണ്ടായത്.
രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണവില ഉയരാനിടയാക്കി.
ചൈനയിയിൽ കൊറോണ വൈറസ് ബാധയാണ് വിലവർധനയെ സ്വാധീനിച്ചത്. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റിനൊപ്പം
വില കുതിച്ചുയരാനും കാരണമായത്.