Home State കുവൈറ്റ് എയർവേയ്സിൽ മലയാളികൾക്ക് നിരക്കിളവ്

കുവൈറ്റ് എയർവേയ്സിൽ മലയാളികൾക്ക് നിരക്കിളവ്

0

തിരുവനന്തപുരം: കുവൈറ്റ് എയർവേയ്‌സിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികൾക്ക് ‘നോർക്കഫെയർ’ എന്ന പേരിൽ അടിസ്ഥാന യാത്രാനിരക്കിൽ ഏഴുശതമാനം ഇളവു ലഭിക്കും. മലയാളികൾക്ക് ആശ്വാസമായ ആനുകൂല്യം നിലവിൽവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈത്ത് എയർവെയ്‌സ് സെയിൽസ് മാനേജർ സുധീർ മേത്തയും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഇളവുണ്ടാകും. തിരിച്ചറിയൽ കാർഡുള്ളവർക്ക് ഈ മാസം 20 മുതൽ ഇളവ് ലഭിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ജോയന്റ് സെക്രട്ടറി കെ. ജനാർദനൻ, നോർക്ക റൂട്‌സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുത്തു.

കുവൈറ്റ് എയർവെയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയർവെയ്‌സിന്റെ ഇന്ത്യയിലെ സെയിൽസ് ഓഫീസുകൾ മുഖേനയും പ്രവാസി മലയാളികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. വിവരങ്ങൾ നോർക്ക റൂട്സിന്റെ ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം) ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here