സി​പി​ഐ സം​ഘ​ട​ന​യു​ടെ പ​ണി​മു​ട​ക്കിന് ഡ​യ​സ്നോ​ൺ

തിരുവനന്തപുരം: സിപിഎം സിപിഐ പോര് മറനീക്കി സർവീസ് സംഘടനയിലേക്കും. സിപിഐയുടെ പോഷക സംഘടനയായ കേരളാ റവന്യൂ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷൻ (കെആർഡിഎസ്എ) നാളെ സംസ്ഥാനവ്യാപകമായി നടത്തുന്ന പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. റവന്യൂവകുപ്പിനെ ഞെരുക്കുന്നുവെന്ന് ആരോപിച്ചാണ് കെആർഡിഎസ്എ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് ഒരു മാസം മുൻപ് നോട്ടീസ് നൽകിയിരുന്നു.

നാളെ ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശമ്പളം ലഭിക്കില്ലെന്നാണ് സൂചന. 

വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജന സൗഹൃദമാക്കുക, വില്ലേജ് ഓഫീസർപദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികൾ അപ്‌ഗ്രേഡ് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെആർഡിഎസ്എ പണിമുടക്ക് നടത്തുന്നത്.

ധനകാര്യ വകുപ്പിന്റെ നയങ്ങളിൽ പ്രതിഷേധിക്കാൻ കൂടിയാണ് പണിമുടക്ക്. അതുകൊണ്ട് തന്നെ ധനകാര്യ വകുപ്പ് പണിമുടക്കുന്നവർക്ക് ശമ്പളം നൽകില്ലെന്ന് ഉറപ്പാണ്.