Home State പാചക വാതകത്തിന് തീവില; 850.50 ₹

പാചക വാതകത്തിന് തീവില; 850.50 ₹

0

കൊച്ചി: ഡെൽഹി തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ പാചക വാതക വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള  പാചകവാതക  സിലണ്ടറിനാണ് വില കൂട്ടിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്.21 ശതമാനം വിലയാണ് ഒറ്റയടിക്ക് കമ്പനികൾ വർധിപ്പിച്ചത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വില.

വില വര്‍ദ്ധന ഉടൻ പ്രാബല്യത്തിൽ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു.

എല്ലാ മാസവും ഒന്നാം തിയതിയാണ് സാധാരണ എണ്ണ കമ്പനികള്‍ പാചക വാതക വില പുതുക്കുന്നത്. എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളില്‍ തിരികെ എത്തുമെന്നും കമ്പനികള്‍ അറിയിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകൾക്ക്  അധികം തുക നല്‍കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here