Home National ആഡംബര കാറിൽ എംഎൽഎയുടെ മകന്റെ അക്രമം

ആഡംബര കാറിൽ എംഎൽഎയുടെ മകന്റെ അക്രമം

0

ബംഗളൂരു: അതിവേഗതയിൽ ആഡംബര കാറോടിച്ച് വാഹനങ്ങളിലിടിപ്പിച്ച് എംഎൽഎയുടെ മകന്റെ അതിക്രമം. കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ. ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടാണ് ആഡംബര കാർ ബൈക്കിലും ഓട്ടോയിലും ഇടിപ്പിച്ച് പരിഭ്രാന്തി പരത്തിയത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു.പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തേ പബ്ബിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായിരുന്നു മുഹമ്മദ്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നടുറോഡിൽ ഭീതി വിതച്ച് കാറോടിച്ചത്.

അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം കഴിഞ്ഞ് മുഹമ്മദ് നാലപ്പാട് കാര്‍ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സുഹൃത്തിന്റെ വാഹനത്തിലാണ് ഇയാള്‍ രക്ഷപെട്ടത്.

മുഹമ്മദ് നാലപ്പാടിനെ ഉടൻ ചോദ്യംചെയ്യുമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ ബി.ആര്‍. രവികാന്തെ ഗൗഡ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്‍.എ.ഹാരിസ് എംഎല്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here