തിരുവനന്തപുരം: അനധികൃത അവധിയില്‍ തുടരുകയും ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന 325 ഡോക്ടര്‍മാരെ പിരിച്ച് വിടാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. 2012 മുതല്‍ സര്‍വീസില്‍ ഹാജരാകാതെ അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെയാണ് നടപടി.
ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടും തിരികെ എത്താത്തവര്ക്കെതിരെയാണ് മാധ്യമങ്ങളിലൂടെ കാരണം കാണിക്കല്‍ നോട്ടീസടക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സേവനം നല്കാന് ബാധ്യസ്ഥരായ ഡോക്ടര്‍മാരുടെ അനാസ്ഥയെ ആരോഗ്യവകുപ്പ് നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
പുതുതായി സേവനത്തിന് അവസരം കാത്തിരിക്കുന്ന യുവ ഡോക്ടര്‍മാരുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ് അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ നടപടിയെന്നും ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തുന്നു.