കാട്ടാക്കടയിൽ ഭൂവുടമയെ ജെസിബിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാട്ടാക്കട: കാഞ്ഞിര വിളയിൽ അക്രമി സംഘം ജെ സി ബി യുടെ യന്ത്രകൈക്ക് തലയ്ക്കടിച്ച് ഭൂവുടമയായ മുപ്പത്താറുകാരനായ യുവാവിനെ കൊലപ്പെടുത്തി.

സ്വന്തം ഭൂമിയിലെ മണ്ണ് അനധികൃതമായി കടത്തുന്നത് ചോദ്യം ചെയ്തതിനാണ് കാഞ്ഞിരി വിള ശ്രീമംഗലം വീട്ടിൽ സംഗീത് കുമാറി(36)നെയാണ് അക്രമികൾ ജെസിബിയുടെ യന്ത്രകൈക്ക് തലയ്ക്കടിച്ചത്.

ഇന്ന് പുലർച്ചെ 1.30 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ജെ സി ബി യുമായി എത്തിയ രണ്ടുപേർ മണ്ണ് വഴിയിലേക്ക് ഇട്ടതിനെ സംഗീത് ചോദ്യം ചെയ്തു.

ഇവർ മറ്റു ചിലരെക്കൂടി സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തി. സ്വന്തം കാർ വട്ടമിട്ട് സംഗീത് മണ്ണ് നീക്കുന്നത് തടഞ്ഞു. ജെ സി ബി ക്ക് കാർ നീക്കാൻ ശ്രമിച്ചപ്പോൾ തടസം പിടിച്ച സംഗീതിനെ സംഘം ജെ സി ബി യുടെ യന്ത്രതൈക്ക് തലയ്ടിച്ച് വീഴ്ത്തി.അയൽവാസികൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സംഗീതിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഗീത് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് അക്രമികൾ സംഭവസ്ഥലത്ത് എത്തി മണ്ണു നീക്കാൻ ശ്രമം തുടങ്ങിയത്. ഭാര്യ അറിയിച്ചതിനെ തുടർന്ന് സംഗീത് സ്ഥലത്തെത്തി മണൽ നീക്കം തടഞ്ഞു. തുടർന്നായിരുന്നു കൊലപാതകം നടന്നത്. അക്രമികൾ എത്തിയത് സംഗീത് പോലീസിനെ അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

സംഗീതിനെ അടിച്ചു വീഴ്ത്തിയ ശേഷം അക്രമികൾ രക്ഷപെട്ടെന്ന് സംഗീതിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായി സംഗീതിന്റെ ഭാര്യ സംഗീത പോലീസിനെ അറിയിച്ചു.ജെ സി ബി ഉടമ ചാരുപാറ സ്വദേശി സജി, ടിപ്പർ ഉടമ
ഉത്തമൻ ,എന്നിവരടങ്ങുന്ന നാലംഗ സംഘത്തിനെതിരേ പോലീസ് കേസെടുത്തു.

ജെ സി ബി സംഭവ സ്ഥലത്തു നിന്ന് നീക്കുന്നതിനിടെ സംഗീതിന്റെ വീടിന്റെ ഷീറ്റുകളും മതിലും തകർക്കപ്പെട്ടിട്ടുണ്ട്. സംഗീതിന്റെ ഭൂമിയിൽ നിന്ന് മണൽ വിൽക്കാറുണ്ടായിരുന്നെങ്കിലും ഇവർ രഹസ്യമായി മണൽ കടത്താനാണ് ശ്രമിച്ചത്.

പ്രതികൾ ഒളിവിലാണ്. മണൽ നീക്കം തടഞ്ഞ
സംഗീതിനെ കൊല്ലുമെന്ന് സംഘം ഭീഷണിപെടുത്തിെയിരുന്നെന്ന് അയൽവാസി പോലീസിനോട് പറഞ്ഞു.