കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും മതേതര മൂല്യങ്ങളെ ധ്വംസിക്കുന്നതുമാണെന്ന് ലത്തീന്‍ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം പറഞ്ഞു. ജനാധിപത്യ രാഷ്ട്രത്തില്‍ വിഭാഗീയത അംഗീകരിക്കില്ല. ഭൂരിപക്ഷത്തിന്റെ പേരില്‍ എന്തും കാണിക്കാമെന്നതും ആശങ്കയുണ്ടാക്കുന്നു. നിയമത്തിനെതിരായ വിയോജിപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ്, -യാക്കോബായ സഭാ തര്‍ക്കത്തില്‍ പക്ഷംപിടിക്കാതെ പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നത്. തര്‍ക്കം ഏറെ സങ്കീര്‍ണമായ വിഷയമാണ്. സ്വമനസ്സാലെ ഇരുകൂട്ടരും ഒരുമിച്ച് ക്രിസ്തീയമായ പരിഹാരത്തിനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.