ലണ്ടന്‍: യൂറോപ്യന്‍ യൂണിയനും, ബ്രിട്ടനും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചകളിലും ബ്രെക്സിറ്റ് പ്രതിസന്ധിയില്‍ തീരുമാനമായില്ല. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചയില്‍ പുതിയ കരാര്‍ വ്യവസ്ഥകള്‍ രൂപപ്പെട്ടാലും ഇതിന് ശനിയാഴ്ച ചേരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് യോഗം അംഗീകാരം നല്‍കണമെന്ന് നിര്‍ബന്ധമില്ല. ഇതുവരെ കരാറിലെത്താനായില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ പാര്‍ലമെന്റില്‍ ഏറെനാളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ രാജിവച്ചൊഴിയുകയോ, ബ്രെക്സിറ്റിനായി യൂറോപ്യന്‍ യൂണിയനോട് വീണ്ടും കൂടുതല്‍ സമയം നീട്ടി ചോദിക്കുകയോ മാത്രമാകും ബോറിസ് ജോണ്‍സന്റെ മുന്നിലുള്ള വഴികള്‍.
വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബ്രെക്സിറ്റ് അനിശ്ചിതത്വം നീളാനുള്ള സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. നിയമപരമായ തടസങ്ങള്‍ ഏറെയുണ്ടെങ്കിലും നോ ഡീല്‍ ബ്രെക്സിറ്റ് നിലപാടുമായി മുന്നോട്ടു പോവാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ തീരുമാനം. പുതിയ കരാര്‍ സാധ്യമായാല്‍ അതിന് അംഗീകാരം നേടാനായി ശനിയാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേരും
ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ ബ്രസല്‍സില്‍ അവസാന നിമിഷവും തുടരുകയാണ്.