കൊച്ചി: ആഗോള സാമ്ബത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്ബദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്ബത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയനുമാനം 6.1 ശതമാനമായി കുറച്ചിട്ടുമുണ്ട്. ഈ വര്‍ഷം ആഗോള സാമ്ബത്തിക വളര്‍ച്ചാനിരക്ക് മൂന്നു ശതമാനമാണ്. അടുത്ത വര്‍ഷം ഇത് 3.4 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
വ്യാപാര – രാഷ്ട്രീയ സംഘര്‍ഷങ്ങളും , ബ്രെക്സിറ്റ് വിഷയങ്ങളുമാണ് ആഗോളതലത്തില്‍ മാന്ദ്യമുണ്ടാക്കിയിരിക്കുന്നത് . 2018-ലെ ഇന്ത്യയുടെ യഥാര്‍ഥ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. 2020-ല്‍ വളര്‍ച്ചാ നിരക്ക് 7.0 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് .ലോക സാമ്ബത്തിക വീക്ഷണ റിപ്പോര്‍ട്ടിലാണ് ഐ.എം.എഫ്. ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യയുടെ വളര്‍ച്ച 2020-ല്‍ ഏഴുശതമാനത്തിലെത്തുമെന്നാണ് ഐ.എം.എഫിന്റെ നിഗമനം.
ആഗോള സാമ്ബത്തിക സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യയുടെ ചിത്രം ശോഭനമാണെന്നാണ് ഐ.എം.എഫ്. വിലയിരുത്തുന്നത്. ആഗോള സമ്ബദ്‌വ്യവസ്ഥ മാന്ദ്യം നേരിടുന്നുണ്ട്. വ്യാപാരത്തര്‍ക്കങ്ങളും മറ്റ് അനിശ്ചിതത്വങ്ങളുമാണ് ഇതിനു കാരണമെന്ന് ഐ.എം.എഫ്. മുഖ്യ സാമ്ബത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു.