പ്രവാസിമലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കും: വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം : പ്രവാസിമലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിലവിൽ യാതൊരു വിലക്കും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തിലെത്തിയ രണ്ട് മൃതദേഹങ്ങൾ ചില കാരങ്ങളാൽ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല . ഇതിനെ തുടർന്ന് മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി എന്ന വാർത്തകൾ പ്രചരിക്കുകയായിരുന്നു. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ചില കാര്യങ്ങൾ പാലിച്ചേ മതിയാവു.

ഇന്ത്യക്കാരായ ആൾക്കാർ തിരികെ ഇന്ത്യയിലേക്ക് പ്രവേശിക്കണ്ട എന്ന നിലപാടല്ല കേന്ദ്രസർക്കാരിനുള്ളത്. ഇരു രാജ്യങ്ങളിലേയും സാഹചര്യങ്ങൾ മനസിലാക്കി സുരക്ഷകൂടി ഉറപ്പുവരുത്തിയതിന് ശേഷമേ നടപടി സ്വീകരിക്കുകയുള്ളൂ. എല്ലാ ഇന്ത്യക്കാരുടെ കാര്യത്തിലും ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാധരണയായി മൃതദേഹങ്ങൾ കൊണ്ടുവന്നിരുന്നത് യാത്രാവിമാനങ്ങളിലാണ്. ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷനും വിദേശകാര്യ വകുപ്പുമാണ് തീരുമാനമെടുക്കുന്നത്. എന്നാൽ രാജ്യങ്ങളിലെ ഇപ്പോഴുള്ള സാഹചര്യത്തിൽ അതിന് സാധിക്കാത്തതിനാൽ ചരക്ക് വിമാനത്തിലാണ് കൊണ്ടുവന്നിരുന്നത്. എന്നാൽ അത് പലവിധത്തിലുമുള്ള ആശയക്കുഴപ്പങ്ങൾക്ക് വഴി വെച്ച സാഹചര്യത്തിൽ അത് പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷായുമായി സംസാരിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.