ഇന്ത്യയിൽ 18 മുകളിൽ പ്രായമുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്‌സീൻ; രജിസ്ട്രേഷൻ ഏപ്രിൽ 28 മുതൽ

ന്യൂഡെൽഹി: രാജ്യത്ത് 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് മെയ് ഒന്നു മുതൽ കൊറോണ വാക്സിൻ ലഭ്യമാകും. ഏപ്രിൽ 28 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. കൊറോണ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷൻ.

കൊറോണ വാക്സിനേഷന്റെ അടുത്തഘട്ടം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാർഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും അയച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 ന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് തുടർന്നും വാക്സിൻ സ്വീകരിക്കാനാവും. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുക. എന്നാൽ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പണം ഈടാക്കും.

സർക്കാർ-സ്വകാര്യ കൊറോണ വാക്സിനേഷൻ കേന്ദ്രങ്ങൾ കോവിനിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും. നേരത്തെ കോവിനിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ കൊറോണ വാക്സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധികൃതർ അറിയിച്ച