മുംബൈ: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. രാത്രികാല കർഫ്യു നിലനിൽക്കും. റസ്റ്റോറന്റുകൾ, മാളുകൾ, പാർക്കുകൾ തുടങ്ങിയവ രാത്രി എട്ടുമണി മുതൽ ഏഴുവരെ അടച്ചിടും. ഈ സമയങ്ങളിൽ ബീച്ചിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ സർക്കാർ കർശന നിർദ്ധേശം നൽകിയിരിക്കുകയാണ്. മതപരവും രാഷ്ട്രീയപരവുമായ ആൾക്കൂട്ടങ്ങൾക്കടക്കമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർഡശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന പിഴ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിലടക്കം വിമുഖതകാണിക്കുകയാണ്.