തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാമനി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്. സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന ഇ​ന്ന് വൈകു​ന്നേ​ര​ത്തോ​ടെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ​പോ​രാ​ട്ട​ചി​ത്രം വ്യ​ക്ത​മാ​കും. പി​ൻ​വ​ലി​ക്ക​ൽ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കും. മു​ന്ന​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​ർ​ക്കും മ​റ്റ് സ്വ​ത​ന്ത്ര​ർ​ക്കും തി​ങ്ക​ളാ​ഴ്ച ചി​ഹ്നം ല​ഭി​ക്കും.

സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 1061 സ്ഥാ​നാ​ർ​ഥി​ക​ൾ. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2180 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ 1119 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ത​ള്ളി. ത​ല​ശേ​രി, ഗു​രു​വാ​യൂ​ർ, ദേ​വി​കു​ളം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യും ത​ള്ളി​യി​രു​ന്നു. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ കോ​ട​തി​വി​ധി നി​ർ​ണാ​യ​ക​മാ​കും.

മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 129 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കു​റ​ച്ചു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 20 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കാ​സ​ർ​ഗോ​ഡ്-41, ക​ണ്ണൂ​ർ-82, കോ​ഴി​ക്കോ​ട്-117, പാ​ല​ക്കാ​ട്-80, തൃ​ശൂ​ർ-80, എ​റ​ണാ​കു​ളം-110, ഇ​ടു​ക്കി-29, കോ​ട്ട​യം-70, ആ​ല​പ്പു​ഴ-58, പ​ത്ത​നം​തി​ട്ട-44, കൊ​ല്ലം-84, തി​രു​വ​ന​ന്ത​പു​രം-107 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 145 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജി​ല്ല​യി​ൽ പ​ത്രി​ക ന​ൽ​കി​യ​ത്. 22 പേ​ർ പ​ത്രി​ക ന​ൽ​കി​യ വ​യ​നാ​ട്ടി​ലാ​ണ് ഏ​റ്റ​വും കു​റ​വ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. കാ​സ​ർ​ഗോ​ഡ്-48, ക​ണ്ണൂ​ർ-93, കോ​ഴി​ക്കോ​ട്-130, പാ​ല​ക്കാ​ട്-76, തൃ​ശൂ​ർ-96, എ​റ​ണാ​കു​ളം-111, ഇ​ടു​ക്കി-45, കോ​ട്ട​യം-78, ആ​ല​പ്പു​ഴ-69, പ​ത്ത​നം​തി​ട്ട-44, കൊ​ല്ലം-81, തി​രു​വ​ന​ന്ത​പു​രം-115 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ എ​ണ്ണം.