കമ്മ്യൂണിറ്റി കിച്ചണിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനത്തെ സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലൂടെയാകണം കമ്യൂണിറ്റി കിച്ചന്‍റെ പ്രവര്‍ത്തനം. ഏതെങ്കിലുമൊരു കൂട്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ മത്സരബുദ്ധിയോടെ ഇടപെടും ഇത് ശരിയായ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ഇത്തവണത്തെ വിഷുക്കൈ നീട്ടം നാടിന് വേണ്ടിയാകട്ടെ എന്നും പിണറായി ആശംസിച്ചു. ഏപ്രിലിൽ വിശുദ്ധ റംസാൻ മാസം ആരംഭിക്കുന്നു. സക്കാത്തിന്റേത് കൂടിയാണ് ഈ മാസം. ഇതും ഇപ്പോഴത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള അവസരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.