ഇന്ത്യയിൽ ലോക്ഡൗൺ തുടരാൻ ഉന്നതതല സമിതി ശുപാർശ

ന്യൂഡെൽഹി : രാജ്യത്ത് ഏപ്രിൽ 14 നു ശേഷവും ലോക്‌ഡോൺ തുടരണമെന്ന് പ്രധാനമന്ത്രി നിയോഗിച്ച ഉന്നത സമിതി ശുപാർശ ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തിലേറെ പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ലോക്‌ഡോൺ തുടരുന്നതിന് ഉന്നത സമിതി ശുപാർശ ചെയ്തത്. രാജ്യത്ത് പലയിടത്തും വൈറസ് വ്യാപനം സംശയിക്കുന്നുണ്ട്.
ലോക്ക് ഡൗൺ കൊണ്ടു മാത്രം കൊറോണ വൈറസ് വ്യാപനം തടയാനാവില്ലെന്നും ഈ സാഹചര്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും സമിതി അറിയിച്ചു.

നിലവിൽ 5434  പേ‍ർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചത്. 166 പേർ ഇതുവരെ രോ​ഗം ബാധിച്ചു മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കടുത്ത രീതിയിൽ കൊറോണ വ്യാപിച്ചിരിക്കുന്നത്. മാർച്ച് 25-ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് 606  കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.