വാഷിങ്ടൺ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ഇടപെടലിന് നന്ദിയറിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകുന്ന പിന്തുണക്ക് നന്ദിയറിയിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ട്വീറ്റ് ചെയ്തു.
ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ കൊറോണ വൈറസിനെ പ്രതിരോധിക്കാനാവു. അറിവുകൾ പങ്കുവെച്ച് വൈറസിനെ നമുക്ക് ഇല്ലാതാക്കാം. അതുവഴി ആളുകളുടെ ജീവൻ രക്ഷിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുടെ സഹായത്തിന് നന്ദിയറിയിച്ച് ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൾസനാരോയും രംഗത്തെത്തിയിരുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും ബ്രസീൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കൊറോണ വാക്സിൻ്റെ വിതരണം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കും ഇന്ത്യയുടെ കൊറോണ വാക്സിൻ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.