കൊച്ചി: കൊച്ചിക്ക് ഇത് സ്വപ്നസാഫല്യം. തിരക്കേറിയ ഗതാഗതക്കുരുക്കിന് പരിഹാരം. ബ്ലോക്കുകളിൽ കിടന്ന് മുഷിയുന്നതിന് അവസാനം കുറിച്ച് വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുനൽകി. 11 മണിയോടെ കുണ്ടന്നൂർ മേൽപ്പാലവും തുറന്ന് നൽകി.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിഞ്ഞതിന്റെ അഭിമാനവുമുണ്ടെന്ന് വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമായതോടെ സാധ്യമാകും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ചടങ്ങിൽ ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങുകളിൽ മുഖ്യാതിതിഥിയായിരുന്നു.
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതു പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.
വളരെ സന്തോഷം തോന്നുന്ന നിമിഷമാണെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും മന്ത്രി ജി.സുധാകരൻ ഉദ്ഘാടനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.