ആലപ്പുഴയിൽ 341 പേർക്ക് കൊറോണ ; 4585പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽഇന്ന് 341 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേർ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

366 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 55617പേർ രോഗ മുക്തരായി. 4585പേർ ചികിത്സയിൽ ഉണ്ട്.