ആലപ്പുഴ: ജില്ലയിൽ ഇന്ന് 463 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 454 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.രണ്ട് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.
479 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 52365 പേർ രോഗ മുക്തരായി. 4556 പേർ ചികിത്സയിൽ ഉണ്ട്.