ആലപ്പുഴയിൽ 188 പേർക്ക് കൊറോണ ;182 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ ജില്ലയിൽ ഇന്ന്188 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ് .
182 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

203 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 51649 പേർ രോഗ മുക്തരായി. 4457 പേർ ചികിത്സയിൽ ഉണ്ട്.