കൊറോണയുടെ പുതിയ വകഭേദം; കർണാടകയിൽ ഇന്നുമുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി

ബെംഗളൂരു: ബ്രിട്ടനിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി കർണാടക. രാത്രി 10 മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. ജനുവരി രണ്ടുവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ രാവിലെ ആറുമണിവരെ കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.’- മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.

കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ നേരത്തേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കർഫ്യൂ ഏർപ്പെടുത്താനുളള തീരുമാനത്തോടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് നിറം മങ്ങും.