ആലപ്പുഴയിൽ 242 പേർക്ക് കൊറോണ ; 222 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 242 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 222 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 16പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

രണ്ട് പേർ വിദേശത്തു നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .

202പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 49974പേർ രോഗ മുക്തരായി.
4065 പേർ ചികിത്സയിൽ ഉണ്ട്.