ആലപ്പുഴയിൽ 437 പേർക്ക് കൊറോണ ; 4906 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 437 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 430 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

4906 പേർ ചികിത്സയിൽ ഉണ്ട്. 922പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 43034 പേർ രോഗ മുക്തരായി.