ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ സൈനികന് വീരമൃത്യു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യു വരിച്ചത്. കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നടത്തിയ വെടിവെയ്പിലും ഷെല്ലാക്രമണത്തിലും ഗ്രാമവാസിക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തിൽ ഒരു
കിർണി, കസ്ബ മേഖലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും ഇന്ന് വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അതിർത്തിയിൽ പാക് പ്രകോപനം തുടർന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രജൗരി ജില്ലയിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിലും ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. നവംബർ 13 ന് പാകിസ്താൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ ബി എസ് എഫ് എസ് ഐയും നാലു സൈനികരുമാണ് വീരമൃത്യു വരിച്ചത്.