കൊൽക്കോത്ത: ബംഗാളിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരവുമാണ്. പശ്ചിമ ബംഗാളിലെ മാര്‍ഡ ജില്ലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. രാവിലെ പതിനൊന്നോടെയാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നിരവധി ജീവനക്കാരുണ്ടായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങള്‍ കത്തിയമര്‍ന്ന ഫാക്ടറിക്കുള്ളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. തീയണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. സ്‌ഫോടനം എങ്ങനെയുണ്ടായെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല.