തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. വനിതാ സ്ഥാനാര്‍ഥികളുടെ അടക്കം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിക്കുന്നത് തടയും.
അശ്ലീലപദങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കാനാണ് പൊലീസ് മേധാവിയുടെ നിര്‍ദേശം.
കുറ്റക്കാര്‍ക്ക് എതിരെ സ്വീകരിക്കുന്ന നടപടി പൊലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണം. ഐടി ആക്ടിലെ 66, 66സി, 67, 67 എ പ്രകാരവും കെപി ആക്ടിലെ 120 ഒ പ്രകാരവും ഐപിസി 354 എ, 354 ഡി, 465, 469, 509 വകുപ്പുകള്‍ അനുസരിച്ചും കേസെടുക്കാനാണ് നിര്‍ദേശം.