ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ടിലെ ഡിസ്പ്ലേ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ. വ്യാഴാഴ്ച രാത്രിയോടെയാണ് അമിത് ഷായുടെ ചിത്രം ട്വിറ്ററിൽനിന്നും അപ്രത്യക്ഷമായത്.
അമിത് ഷായുടെ ഡിപി നീക്കം ചെയ്ത സംഭവത്തിൽ പിശക് പറ്റിയതാണെന്നും ട്വിറ്റർ അറിയിച്ചു. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടിലെ പടത്തിൽ ക്ലിക്ക് ചെയ്യുന്പോൾ അത് ബ്ലാങ്കായി കാണിക്കുകയും, ദിസ് മീഡിയ നോട്ട് ഡിസ്പ്ലേ എന്നും കാണിക്കുന്നതാണ് കണ്ടത്.
കോപ്പി റൈറ്റ് പരാതിയിൽ ഡിസ്പ്ലേ ഫോട്ടോ നീക്കം ചെയ്തത് എന്നാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നത്. എന്നാൽ വെള്ളിയാഴ്ച പുലർച്ചയോടെ പ്രശ്നം പരിഹരിച്ചു.