‌‌ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ സ്വ​പ്‌​നയ്ക്ക് ല​ഭി​ച്ച പ​ണം ഒ​ളി​പ്പി​ക്കാ​നും ​ശി​വ​ശ​ങ്ക​ര്‍ സ​ഹാ​യി​ച്ചു; എൻഫോഴ്സ്മെൻ്റ്

കൊച്ചി: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ സ്വ​പ്‌​ന സു​രേ​ഷി​ന് ല​ഭി​ച്ച പ​ണം ഒ​ളി​പ്പി​ക്കാ​നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ​ശി​വ​ശ​ങ്ക​ര്‍ സ​ഹാ​യി​ച്ചെ​ന്ന് അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍. വേ​ണു​ഗോ​പാ​ലി​നോ​ട് ലോ​ക്ക​ര്‍ തു​റ​ക്കാ​ന്‍ പ​റ​ഞ്ഞ​ത് പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യാ​ണ്. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന് മു​ന്‍​പ് ശി​വ​ശ​ങ്ക​റും സ്വ​പ്‌​ന​യും ചേ​ര്‍​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അഭിഭാഷകൻ വാ​ദി​ച്ചു.

2018ല്‍ ​ലോ​ക്ക​ര്‍ തു​റ​ന്ന​ത് മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ പ​ണം ല​ഭി​ച്ച​ത് കൊ​ണ്ടാ​ണ്. ദു​ബാ​യി ഭ​ര​ണാ​ധി​കാ​രി 64 ല​ക്ഷം രൂ​പ ത​ന്നു എ​ന്ന് പ​റ​യു​ന്ന​തും ക​ള്ള​മാ​ണ്. ഇ​ത്ര​യും തു​ക ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി എ​ന്തി​നാ​ണ് സ്വ​പ്‌​ന​യ്ക്ക് ന​ല്‍​കു​ന്ന​തെ​ന്നും അഭിഭാഷകൻ കോ​ട​തി​യി​ല്‍ ചോ​ദി​ച്ചു.

നി​ര്‍​ണാ​യ​ക​മാ​യ ചി​ല തെ​ളി​വു​ക​ള്‍ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കൈ​മാ​റാ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളും ശി​വ​ശ​ങ്ക​റി​നെ​തി​രെ നി​ല​നി​ല്‍​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.