ആലപ്പുഴയിൽ 641 പേർക്ക് കൊറോണ ; 628 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 641 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 628 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

ഒരാൾ വിദേശത്തു നിന്നും 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

8699 പേർ ചികിത്സയിൽ ഉണ്ട്. 559 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 30222 പേർ രോഗ മുക്തരായി.