ശ്രീനഗർ: നിലപാട് മാറ്റി പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി. ജമ്മു- കശ്മീരിെൻറ ഭരണഘടനയും ഇന്ത്യയുടെ അഖണ്ഡതയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും ത്രിവർണ പതാകയും കശ്മീരിെൻറ പതാകയും ഒരുമിച്ചു പിടിക്കുമെന്നും മഹ്ബൂബ മുഫ്തി. കശ്മീരിെൻറ പ്രത്യേക അവകാശം പുനഃസ്ഥാപിക്കുന്നതു വരെ ത്രിവർണ പതാക ഉയർത്തില്ലെന്ന് മഹ്ബൂബ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
നിരവധി പ്രവർത്തകരുടെ ജീവൻ ബലിയർപ്പിച്ചും ത്രിവർണപതാക ഉയർത്തിപ്പിടിച്ചവരാണ് ഞങ്ങൾ. എന്നാൽ, അർധ പാൻറ്സിട്ട് നടക്കുന്നവരും അവരുടെ നേതാവും തങ്ങളുടെ ആസ്ഥാനത്ത് ത്രിവർണ പാതക ഉയർത്തിയിട്ടില്ല. അവരാണ് ദേശീയ പതാകയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നതെന്ന് ആർ.എസ്.എസിനെ ഉദ്ദേശിച്ച് മഹ്ബൂബ തുറന്നടിച്ചു.