ആലപ്പുഴയിൽ 643 പേർക്ക് വൈറസ് ബാധ ; 8901 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന്643 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 633 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

3 പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

8901 പേർ ചികിത്സയിൽ ഉണ്ട്. 321പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 27851 പേർ രോഗ മുക്തരായി.