കോട്ടയം : ജില്ലയിൽ 461 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 453 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർ രോഗബാധിതരായി. പുതിയതായി 4558 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 220 പുരുഷൻമാരും 172 സ്ത്രീകളും 69 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 72 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
777 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 4929 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 26277 പേർ കൊറോണ ബാധിതരായി. 21300 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20576 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -65, ഈരാറ്റുപേട്ട -43, ചങ്ങനാശേരി-28, ഏറ്റുമാനൂർ-17, തലയോലപ്പറമ്പ്-16, വാകത്താനം-15, തലയാഴം-14, പാമ്പാടി-13, തീക്കോയി-12, കറുകച്ചാൽ, വിജയപുരം-11, വൈക്കം, ടിവിപുരം, മണർകാട്, പള്ളിക്കത്തോട്-9
ഉദയനാപുരം, നീണ്ടൂർ, മറവന്തുരുത്ത്-8, അയ്മനം-7,
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തെക്കേക്കര, ആർപ്പൂക്കര, മാഞ്ഞൂർ, കടുത്തുരുത്തി, ഭരണങ്ങാനം-6, പായിപ്പാട്, കുമരകം, ചെമ്പ്-5, പാറത്തോട്, വെള്ളൂർ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, തലനാട്, കടനാട്, തലപ്പലം, അതിരമ്പുഴ, മീനടം-4
മുളക്കുളം, മീനച്ചിൽ, വെച്ചൂർ, എരുമേലി, കിടങ്ങൂർ, കുറവിലങ്ങാട്, വാഴപ്പള്ളി, കുറിച്ചി, പൂഞ്ഞാർ, കങ്ങഴ-3
നെടുംകുന്നം, കൂരോപ്പട, രാമപുരം, കടപ്ലാമറ്റം, മാടപ്പള്ളി, തിടനാട്, പുതുപ്പള്ളി, തിരുവാർപ്പ്, വെളിയന്നൂർ, അയർക്കുന്നം, പാലാ, ചിറക്കടവ്-2
കാണക്കാരി, ഞീഴൂർ, തൃക്കൊടിത്താനം, മണിമല, കരൂർ, പനച്ചിക്കാട്, വാഴൂർ, മേലുകാവ്-1