ആലപ്പുഴ: അച്ഛന്‍റെ മരണത്തിന് പിന്നാലെ മകളുടെയും ജീവനെടുത്ത് കൊറോണ മഹാമാരി. ചേര്‍ത്തലയിലാണ് അച്ഛന് പിന്നാലെ മകളും കൊറോണ ബാധിച്ച് മരിച്ചത്. ചേർത്തല നഗരസഭ മുപ്പതാം വാർഡിൽമുട്ടം പള്ളിയ്ക്ക് സമീപം പരത്തിപ്പറമ്പിൽ റിച്ചാർഡ് ഡിക്രോസിന്റെ ഭാര്യ ക്രിസ് റിച്ചാർഡ് (30) ആണ് മരിച്ചത്. ക്രിസിന്റെ പിതാവ് ഫോർട്ട് കൊച്ചി സ്വദേശി കഴിഞ്ഞ ദിവസമാണ് വൈറസ് ബാധിച്ച് മരിച്ചത്.
പൂര്‍ണ്ണ ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓപ്പറേഷൻ നടത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെ കൊറോണ ബാധിതയായ ക്രിസും മരിച്ചു. ഇതോടെ കൊറോണ ഇവരുടെ കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തു. എമി,എസാ എന്നീ രണ്ടു മക്കൾ കൂടി ക്രിസിനുണ്ട്.