ഭാര്യയുടെ പാസ്പോർട്ട് ശരിയാക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

എടത്വാ : ഭാര്യയുടെ പാസ്പോർട്ട് ശരിയാക്കാൻ നാട്ടിലെത്തിയ മെയിൽ നഴ്സായ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. തലവടി ആനപ്രമ്പാൽ തെക്ക് തുണ്ടിയിൽ ചിറയിൽ ഏബ്രഹാം ചാക്കോയുടെ മകൻ ലിജു ടി. ജോർജാ (34) ണ് ബൈക്ക് അപകടത്തിൽ മരിച്ചത്. സംസ്ക്കാരം പിന്നീട്.

വ്യാഴാഴ്ച രാത്രി എതിരെ വന്ന വാഹനത്തിൻ്റെ വെളിച്ചം കണ്ണിലടിച്ച് തോട്ടടി പാലത്തിന് സമീപം ബൈക്ക് പാടത്തേക്ക് മറിഞ്ഞാണ് ലിജു മരിച്ചത്. പിൻ സീറ്റിൽ സഞ്ചരിച്ചിരുന്ന തുണ്ടിയിൽചിറ തങ്കപ്പൻ്റെ മകൻ സജന് പരുക്കു പറ്റിയെങ്കിലും സ്ഥിതി ഗുരുതരമല്ല.

രണ്ടാഴ്ച മുമ്പാണ് ഡെൽഹിയിൽ നഴ്സായ ലിജു നാട്ടിൽ എത്തിയത്. ഈ മാസം 21 വരെ കോറൻ റ്റൈനിൽ ആയിരുന്നു. ഭാര്യ ലിൻസിയുടെ ഇസ്രയേലിക്കുള്ള യാത്രയുടെ ആവശ്യത്തിന് പാസ്പോർട്ട് സംബന്ധമായ രേഖകൾ ഹാജരാക്കുന്നതിനാണ് നാട്ടിലെത്തിയത്.

ഇടുക്കി മുരിക്കാശ്ശേരി തെക്കേകുന്നേൽ കുടുംബാംഗം ലിൻസിയാണ് ഭാര്യ. മക്കൾ: ലെൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി ), ഓസ്റ്റിൻ. മേല്പാടം പൂവൻ്റെപറമ്പിൽ കുടുംബാംഗം ലീലാമ്മയാണ് മാതാവ്. ഏക സഹോദരൻ ബൈജു (കാനഡ).