തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ചാലിശേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 14), എലപ്പുള്ളി (7), പെരുമാട്ടി (17), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ആലപ്പുഴ ജില്ലയിലെ തെക്കേക്കര (11), കൊല്ലം ജില്ലയിലെ തെന്‍മല (7), മലപ്പുറം ജില്ലയിലെ താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
നിലവില്‍ ആകെ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 5, 7, 8, 16, 17, 18, 19, 20, 21), കൊല്ലം ജില്ലയിലെ പന്മന (10, 11), കുളത്തൂപ്പുഴ (4, 5, 6, 7, 8), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (10), ആലപ്പുഴ മുന്‍സിപ്പാലിറ്റി (50), കാര്‍ത്തികപ്പള്ളി (7), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (6, 7, 9), വെള്ളാങ്ങല്ലൂര്‍ (14, 15), കടവല്ലൂര്‍ (14, 15, 16), കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20) എന്നിവയേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
അതേസമയം കേരളത്തില്‍ ഇന്ന് 151 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 23, കുവൈറ്റ്- 21, സൗദി അറേബ്യ- 15, ഖത്തര്‍- 10, ഒമാന്‍- 9, മള്‍ഡോവ- 3, ബഹറിന്‍- 1, യു.കെ.- 1, റഷ്യ- 1, യെമന്‍- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 17, ഡല്‍ഹി- 11, കര്‍ണാടക- 10, മഹാരാഷ്ട്ര- 3, ഉത്തര്‍പ്രദേശ്- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. കൂടാതെ കണ്ണൂരിലുള്ള 6 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. 13 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂൺ 27ന് കോഴിക്കോട് ജില്ലയില്‍ ആത്മഹത്യ ചെയ്ത കൃഷ്ണന്‍ (68) എന്നയാൾക്ക് കൊറോണ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 16 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (മലപ്പുറം-2, വയനാട്-1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കാസര്‍ഗോഡ്-1), മലപ്പുറം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2436 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.