ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊറോണ

ന്യൂഡെൽഹി: ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊറോണ സ്ഥിരീകരിച്ചു. രണ്ടാമത്തെ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് സത്യേന്ദ്ര ജെയ്‌ൻ.

മന്ത്രിക്ക് രോ​ഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കേജ്‌രിവാൾ, ഡൽഹി ലഫ്. ഗവർണർ അടക്കമുള്ളവരുമായി സത്യേന്ദ്ര ജെയ്ൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊറോണ രോ​ഗ ലക്ഷണങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ പരിശോധന നടത്തി. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസ തടസവും പനിയും തുടർന്നതിനാൽ വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിൽ ഫലം പോസിറ്റീവാകുകയായിരുന്നു.