ത്യശൂരിൽ ഉറവിടം വ്യക്തമല്ലാതെ രോഗബാധ; ജനങ്ങൾക്ക് ആശങ്ക

തൃശൂർ: ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ഭീതി പരത്തുന്നു. ചിലർക്ക്‌ രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തത് ത്യശൂരിൽ ആശങ്ക സൃഷ്ടിക്കുന്നത്. നിലവിൽ 151 പേരാണ് ചികിത്സയിൽ ഉള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇതിനകം 204 കൊറോണ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 50 പേരുടെ രോഗം ഭേദമായി. ഡോക്ടർമാരും ന്സുമാരും അടക്കം രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും വർധനവ് ഉണ്ട്.

ജില്ലയിൽ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമ്പതോളം പേർക്ക് നഗര പരിധിയിൽ സമ്പർക്കം മൂലം രോഗബാധ ഏറ്റിട്ടുണ്ട്. എട്ട് പഞ്ചായത്തുകളിലും രണ്ടു നഗരസഭ ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കുരിയച്ചിറ സെൻട്രൽ വെയർ ഹൗസ് കേന്ദ്രഭാഗത്ത് നാല് ചുമട്ടു തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. അതിനാൽ ഇവിടെ അതിവ ജാഗ്രതയിലാണ്. പ്രദേശത്ത് നിന്ന് മാത്രം മുന്നൂറിലേറെ പേർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. തൃശൂർ ജില്ലയിൽ സമ്പൂർണ ലോക് ഡൗൺ വേണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു.