ലക്നൗ: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. യുപിയിലെ സിദ്ധാർഥ്നഗർ ജില്ലയിലാണ് സംഭവം. കുറ്റിക്കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശവാസികൾ നടത്തിയ തിരച്ചിലില്‍ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ കാലുകൾ മണ്ണിൽ നിന്ന് ഉയർന്നു നിൽക്കുണ്ടായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ പുറത്തെടുത്ത്
ആശുപത്രിയിൽ എത്തിച്ചു. കുറച്ച് മണ്ണ് വിഴുങ്ങിയതൊഴിച്ചാൽ കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നു ഡോക്ടർമാർ വിലയിരുത്തി. ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ പൊക്കിൾക്കൊടി കൃത്യമായ രീതിയിലല്ല മുറിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.