കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കൊറോണ

കൊല്ലം: ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 58 വയസുള്ള മാതാവ്, 27 വയസുള്ള മകള്‍, അവരുടെ ഒന്നും നാലും വയസുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മേയ് 16ന് IX 538 അബുദബി- തിരുവനന്തപുരം വിമാനത്തില്‍ എത്തിയ കുളത്തൂപ്പുഴ സ്വദേശികളാണിവര്‍.
കൊറോണ പോസിറ്റിവ്​ റിപ്പോര്‍ട്ട് ചെയ്തയാളുടെ തൊട്ടടുത്ത സീറ്റുകളാണ്​ വിമാനത്തില്‍ ഇവര്‍ക്ക്​ ലഭിച്ചിരുന്നത്​.

സഹയാത്രികരില്‍ ചിലര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ 67 യാത്രക്കാരുടേയും സാമ്പിള്‍ ശേഖരിക്കുകയായിരുന്നു. രോഗലക്ഷണമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയില്‍ ഇവരെ ആശുപത്രി നിരീക്ഷണത്തിലാക്കി. പരിശോധന ഫലം പോസിറ്റിവായതോടെ നാലു പേരെയും പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.