ഇന്ത്യയിൽ കൊറോണ ബാധിതർ 1,38,845; മരിച്ചവർ 4021 ആയി

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 7000 പേർക്ക് കൊറോണ ബാധിച്ചതോടെ സ്ഥിതി ആശങ്കാജനകമായി. 24 മണിക്കൂറിനിടെ 6977 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു.

കഴിഞ്ഞദിവസം മാത്രം 154 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മൂലം ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 4021 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കൊറോണ ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ കുതിച്ചുയരുന്നു. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേർ ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേർ ചികിത്സയിലുണ്ട്. 14,600 പേർ രോഗമുക്തരായി. മരണം 1635.
രോഗം നിയന്ത്രണവിേധയമാക്കാൻ സാധിക്കാത്തതിനാൽ മേയ് 31 ശേഷവും ലോക്ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു.