ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ കൊറോണ വൈറസ് പടരാനും മരണ നിരക്ക് കൂടാനും കാരണം പുകയിലയുടെ വ്യാപകമായ ഉപയോഗമാണെന്ന് വിദഗ്ധർ. രാജ്യത്ത് കൊറോണ അതിവേഗം പടർന്നു പിടിക്കുകയാണ്. വൈറസ് മൂലമുള്ള മരണനിരക്ക് 6.6% ആയി.
വളരെയധികം പുകവലിക്കാരുള്ള രാജ്യമാണ് ഇന്തോനേഷ്യ. 18000 പേര്‍ക്കാണ് രാജ്യത്ത് കൊറേോണ ബാധിച്ചിരിക്കുന്നത്. 15 വയസിന് മുകളിലുള്ള പുരുഷന്മാരിൽ മൂന്നില്‍ രണ്ടുപേര്‍ പുകയില ഉപയോഗിക്കുന്നവരാണെന്നാണ് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന കൊറോണ രോഗം പുകവലിക്കുന്നവരില്‍ വളരെ എളുപ്പം പടരുമെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ലോകാരോഗ്യ സംഘടനും വ്യക്തമാക്കിയിരുന്നു.
അതേസമയം ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 94,813 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 49,99,235 ആയി. 24 മണിക്കൂറിനുള്ളില്‍ 4,589 പേര്‍ മരിച്ചതോടെ ആകെ മരണം 3,25,125 ആയി. 19,70,686 പേര്‍ മാത്രമാണ് രോഗമുക്തരായത്.
27,03,424 പേര്‍ ചികിത്സയിലാണ്. 45,431 പേരുടെ നില ഗുരുതരവും. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍. അമേരിക്കയില്‍ കൊറോണ ബാധിതര്‍ 15,70,583.ആണ്. 24 മണിക്കൂറിനുള്ളില്‍ 20,289 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,552 പേര്‍ മരിച്ചു. ആകെ മരണപ്പെട്ടവര്‍ 93,533 ആണ്.
3,61,180 പേര്‍ക്ക് രോഗം മാറി.. 11,15,870 പേര്‍ ചികിത്സയിലാണ്.