സാവോ പൗലോ: ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 881 മരണങ്ങള് സ്ഥിതീകരിച്ചതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കില്‍ എത്തി. ഇതോടെ അതിവേഗ കൊറോണ ഹോട്ട്സ്പോട്ട് ആയി ബ്രസീല്‍ മാറി. ബ്രസീലിയൻ ജനത ഏറെ ഉത്കണ്ഠയുണ്ടയിലാണ്.
പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൊന്നായി ഇതിനോടകം ബ്രസീല്‍ മാറി. ഇതോടെ രാജ്യത്തെ കൊറോണ മരണങ്ങളുടെ നിരക്ക് 12,400 കടന്നു. 177,589 സ്ഥിരീകരിച്ച കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
യു.എസ്, ബ്രിട്ടന്, ഫ്രാന്‍സ് , സ്പെയ്ന്‍ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണ വ്യാപനമുള്ള ആറാമത്തെ രാജ്യമായി ബ്രസീല്‍ മാറി. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി ബ്രസീലിലെ ഇത്തരത്തിലുള്ള രോഗവ്യാപനം ആശങ്കാജനകമാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സാംക്രമിക രോഗ വിഭാഗം മേധാവി മാര്‍ക്കോസ് എസ്പൈനല് വാഷിംഗ്ടണില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു.