Home Featured സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പേര്‍; വി.എസ്.സുനില്‍കുമാറിനെ പരിഗണിച്ചില്ല

സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പേര്‍; വി.എസ്.സുനില്‍കുമാറിനെ പരിഗണിച്ചില്ല

0

വിജയവാഡ: നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി. സി.പി.ഐ മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, പി.പ്രസാദ്, ജെ.ചിഞ്ചുറാണി എന്നിവര്‍ക്ക് പുറമേ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരാണ് സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മൊകേരിയും എത്തും. അതേസമയം മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ സംസ്ഥാന നേതൃത്വം പിന്തുണച്ചില്ല.

പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവര്‍ കൗണ്‍സിലില്‍നിന്ന് ഒഴിവായിട്ടുണ്ട്. പ്രായപരിധി മാനദണ്ഡമാക്കിയതിനാല്‍ കെ.ഇ.ഇസ്മയിലും ദേശീയ കൗണ്‍സിലില്‍ ഇല്ല. വി.എസ്.സുനില്‍കുമാറിന്റെ പേര് ടി.ആര്‍.രമേശ് കുമാര്‍ നിര്‍ദ്ദേശിച്ചെങ്കിലും നേതൃത്വം പിന്തുക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഒഴിവാക്കപ്പെട്ടത്.

ദേശീയതലത്തില്‍ നേതൃമാറ്റത്തിന് സൂചനയില്ലെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍. ഡി.രാജ തന്നെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here