നാഗ്പൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത പിന്നീട് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍. സായ്ബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായ്ബാബയെ ഉടന്‍ മോചിപ്പിക്കാന്‍ ജസ്റ്റിസുമായ രോഹിത് ദേവ്, അനില്‍ പന്‍സാരെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സായ്ബാബയുള്ളത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കോടതി വെറുതെവിട്ടു. മറ്റേതെങ്കിലും കേസില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ അവരെ മോചിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. പ്രതികളില്‍ ഒരാള്‍ അപ്പീല്‍ പരിഗണിക്കാനിരിക്കെ മരിച്ചിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് 2014-ലാണ് സായ്ബാബ അറസ്റ്റിലാകുന്നത്. പിന്നീട് 2017 മാര്‍ച്ചില്‍ സെഷന്‍സ് കോടതി സായ്ബാബ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.