
കണ്ണൂര്‍: മനുഷ്യാവകാശ സംഘടനയുടെ പേരില്‍ വ്യാജരസീതുകള്‍ തയ്യാറാക്കി പണപ്പിരിവ് നടത്തുന്ന സംഘം കല്യാശ്ശേരിയില്‍ പിടിയിലായി. കുറുമാത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, കെ.വി.ഷൈജു, മോഹനന്‍ എന്നിവരെയാണ് കണ്ണപുരം എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ഹ്യൂമന്‍ റൈറ്റ്‌സ് ഡെമോക്രാറ്റിക് പ്രൊട്ടക്ഷന്‍ ഫോറം എന്ന സംഘടനയുടെ പേരിലാണ് രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയിരുന്നത്. വന്‍ തുക സംഭാവന ചോദിച്ച് എത്തിയതോടെയാണ് സംശയം തോന്നി പൊലീസില്‍ അറിയിച്ചത്. പൊലീസ് പരിശോധനില്‍ സംഘമെത്തിയ വാഹനത്തില്‍ നിന്ന് വിവിധ സംഘടനകളുടെ പേരിലുള്ള രസീതുകള്‍ കണ്ടെടുത്തു. കണ്ണപുരം പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.