ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ പരേഡ് അടക്കം നടക്കുന്ന ചരിത്രപ്രസിദ്ധമായ രാജ്പഥിന്റെ പേര് കര്‍ത്തവ്യ പഥ് എന്നാക്കാനുള്ള നിര്‍ദ്ദേശം ന്യൂഡെല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചത്.
നിര്‍ദ്ദേശം അംഗീകരിച്ചതായി എം.പിയും എന്‍.ഡി.എം.സി അംഗവുമായ മീനാക്ഷി ലേഖി അറിയിച്ചു. നഗര വികസന മന്ത്രാലയമാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്ന് എന്‍.ഡി.എം.സി വൈസ് ചെയര്മാന് സതീഷ് ഉപാധ്യായ പറഞ്ഞു. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന് വരെയുള്ള ഭാഗം കര്‍ത്തവ്യ പഥ് എന്നായിരിക്കും ഇനി അറിയപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു. വിജയ് ചൗക്ക് മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന പാത എട്ടാം തീയതി പ്രധാമന്ത്രി ഉദ്ഘാടനം ചെയ്യും.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഭാഗം ഉടന്‍ തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.