
കൊച്ചി: കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വികസനം വളരെ ശക്തമായി മുന്നോട്ടുപോകുന്നു. അവിടെ ഭരിക്കുന്നത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. കേരളത്തിലും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വികസനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ഓണക്കാലത്ത് കേരളത്തിലെത്താന്‍ സാധിച്ചത് സൗഭാഗ്യമായി കാണുന്നു. എല്ലാവര്‍ക്കും തന്റെ ഓണാശംസകള്‍ മലയാളത്തില്‍ പ്രധാനമന്ത്രി നേരുകയും ചെയ്തു. ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ദലിതരുടെയും ദരിദ്രരുടെയും ഉന്നമനമാണ് ലക്ഷ്യം. കേരളത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം രണ്ടു ലക്ഷത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതായും ഏകദേശം ഒരു ലക്ഷം വീടുകള്‍ ഇതിനോടകം പൂര്‍ത്തിയായതായും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി, കൊച്ചി മെട്രോയുടെയും ദക്ഷിണ റെയില്‍വേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് നിര്‍വ്വഹിക്കും.