തിരുവനന്തപുരം: ജെസി ഡാനിയേൽ ഫൗണ്ടേഷൻ 2020ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം – സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം – ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത എന്നിവരും വി വി ജോസ് ഒരുക്കിയ ദിശയും മികച്ച ചിത്രങ്ങളായി. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം – എന്നിവർ).
മികച്ച തിരക്കഥാകൃത്ത് – സിദ്ധിഖ് പറവൂർ (ചിത്രം – താഹിറ), മികച്ച ഛായാഗ്രാഹകൻ – മധു നീലകണ്ഠൻ (ചിത്രം – സണ്ണി), മികച്ച എഡിറ്റർ – ഷമീർ മുഹമ്മദ് (ചിത്രം – സണ്ണി), മികച്ച സംഗീത സംവിധായകൻ – ഗോപി സുന്ദർ (ചിത്രം – ഒരുത്തീ), മികച്ച പശ്ചാത്തലസംഗീതം – എം.ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും).
മികച്ച ഗായകൻ – വിജയ് യേശുദാസ് (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗായിക – സിതാര ബാലകൃഷ്ണൻ (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച ഗാനരചയിതാവ് – അൻവർ അലി (ചിത്രം – ഭൂമിയിലെ മനോഹര സ്വകാര്യം), മികച്ച കലാസംവിധാനം – വിഷ്ണു എരുമേലി (ചിത്രം – കാന്തി), മികച്ച സൗണ്ട് ഡിസൈൻ – രംഗനാഥ് രവി (ചിത്രം – വർത്തമാനം).
മികച്ച കോസ്റ്റ്യൂം – സമീറ സനീഷ് (ചിത്രം – സൂഫിയും സുജാതയും, ഒരുത്തീ), മികച്ച പുതുമുഖ നായകൻ – അക്ഷയ് (ചിത്രം – ദിശ), മികച്ച പുതുമുഖ നായിക – താഹിറ (ചിത്രം – താഹിറ), മികച്ച ബാലതാരം – കൃഷ്ണശ്രീ (ചിത്രം – കാന്തി)