Home Pravasi news കുവൈത്തിൽ രണ്ടു മലയാളികൾ മരിച്ചു

കുവൈത്തിൽ രണ്ടു മലയാളികൾ മരിച്ചു

0

കുവൈറ്റ്: രണ്ടു മലയാളികൾ കുവൈറ്റിൽ മരിച്ചു. പന്തളം കുളനട സ്വദേശി രാജൻ ജോർജ് (58) ഹൃദയഘാതത്തെ തുടർന്നും തൃശൂർ വെങ്കിടങ്ങ് സ്വദേശി സുമേഷ് മാധവൻ (43) കൊറോണ ബാധയെ തുടർന്നുമാണ് മരിച്ചത്.

കുവൈറ്റ് എയർവെയ്സ് ഉദ്യോഗസ്ഥനാണ് രാജൻ ജോർജ്ജ്. ഭാര്യ.മിനി രാജൻ (സബാഹ് ഹോസ്പിറ്റൽ) മക്കൾ അലൻ, നെവിൻ. രാജൻ ജോർജിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

സുമേഷ് മെബാനി കമ്പനിയിൽ ഡ്രാഫ്റ്റ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: മോനിഷ,മക്കൾ: സിയ, സിദ്ധാർഥ്.

LEAVE A REPLY

Please enter your comment!
Please enter your name here